പുത്തിഗെ:(www.evisionnews.in) ഗുണകാംക്ഷയാണ് മതം എന്ന പ്രമേയത്തില്‍ 2017 ഏപ്രില്‍ 27 മുതല്‍ 30 വരെ നടക്കുന്ന മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി,ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക് പ്രചരണ പരിപാടികള്‍ക്ക് മംഗലാപുരം ടൗണ്‍ഹാളില്‍ തുടക്കമായി. സമസ്ത കേന്ദ്ര മുശാവറ അംഗവും ഉഡുപ്പി, ഹാസന്‍ സംയുക്ത ജമാഅത്ത് ഖാസിയുമായ ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍ ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍ മച്ചംപാടി പ്രാര്‍ത്ഥന നടത്തി. കേന്ദ്ര മുശാവറ അംഗം ശറഫുല്‍ ഉലമ അബ്ബാസ് മുസ് ലിയാര്‍ മഞ്ഞനാടി സന്ദേശ പ്രഭാഷണവും എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രമേയ പ്രഭാഷണവും നടത്തി. കര്‍ണ്ണാടക ഭക്ഷ്യവകുപ്പ് മന്ത്രി യു.ടി ഖാദര്‍ മുഖ്യാതിഥിയായിരുന്നു.
ഇസ്മാഈല്‍ തങ്ങള്‍ ഉജിരെ, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സി.അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, സയ്യിദ് യു.പി.എസ് തങ്ങള്‍ ചിക്ക്മംഗളൂര്‍, എസ്.വൈ.എസ് കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റ് ഹുസൈന്‍ സഅദി കെ.സി റോഡ്, എസ്.എസ്.എഫ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സിദ്ദീഖ് മോണ്ടുഗോളി, അബ്ദുറശീദ് സൈനി കാമില്‍ സഖാഫി കക്കിഞ്ച, കെ.കെ മുഹിയുദ്ദീൻ കാമില്‍ സഖാഫി, അഷ്‌റഫ് സഅദി മല്ലൂര്‍, മുഹിയുദ്ദീൻ സഖാഫി തോക്കെ, ഇസ്മാഈല്‍ മദനി നെക്കിലാടി, സഅദ് മുസ് ലിയാര്‍ ആത്തൂര്‍, ഖാസിം മദനി കറായ, മുഹമ്മദലി സഖാഫി സുരിബയല്‍, ഉമറുല്‍ ഫാറൂഖ് മദനി, യഅ്ഖൂബ് സഅദി, സ്വാദിഖ് മാസ്റ്റര്‍ മലബെട്ടു, മുസ്തഫ ഹിമമി, ഹൈദര്‍ ഹിമമി, തൗഫീഖ് ഹിമമി തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.
keywords-mangalore-muhimmath-silverjubili
keywords-mangalore-muhimmath-silverjubili

Post a Comment
0 Comments