മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): വായന എന്നത് ഓരോ വ്യക്തിയുടെയും ഉയര്‍ച്ചക്ക് അനിവാര്യമാണെന്നും നല്ല വായനയിലൂടെ മാത്രമെ നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുകയുള്ളുവെന്നും പ്രമുഖ പണ്ഡിതന്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ അഭിപ്രായപ്പെട്ടു. വായിക്കുന്നത് നല്ലതും നമുക്ക് ഉപകാരപ്പെടുന്നതുമാകണം. വായനയോട് ഈ നാട്ടിലെ യുവാക്കള്‍ കാണിക്കുന്ന ആവേശം സന്തോഷം പകരുന്നതാണ്. മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ സി.എച്ച് വായനശാല സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
അഡ്വ പി.എ ഫൈസല്‍, മാഹിന്‍ കുന്നില്‍, സിദ്ദീക്ക് ബേക്കല്‍, കെ.ബി അബ്ദുല്‍ റഹിമാന്‍ ഹാജി, എ.ആര്‍ ഷാഫി, റഫീഖ് ഹംസ, ലത്തീഫ്, , ഉസ്മാന്‍ കല്ലങ്കൈ, മൊയ്തീന്‍ കല്ലങ്കൈ, അന്‍സാഫ് എടച്ചേരി, ആരിഫ്, ആബിദ് നുനു, ഖാദര്‍ നസീര്‍, കെ.ബി അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍ സംസാരിച്ചു.

Post a Comment
0 Comments