കാഞ്ഞങ്ങാട്:(www.evisionnews.in) തെരുവ് നായക്കൂട്ടത്തിന്റെ അക്രമത്തില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് കൊടക്കാട് സ്വദേശിക്ക് പരിക്കേറ്റു. കൊടക്കാട് ഓലാട്ടെ ഗോവിന്ദ(48)നാണ് പരിക്കേറ്റത് . കഴിഞ്ഞ ദിവസം രാത്രി കൊടക്കാട്ടാണ് സംഭവം. വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ഗോവിന്ദന് നേരെ നായക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജെല്ലിക്കല്ലില്‍ തട്ടി വീഴുകയായിരുന്നു. വലത് കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. ദേഹമാസകലം മുറിവേറ്റ ഇദ്ദേഹത്തെ കാഞ്ഞങ്ങാട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
keywords-kodakkad-streetdogattack-olatgovindan-injury
Post a Comment
0 Comments