കുമ്പള:(www.evisionnews.in) കുമ്പളയിൽ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ പെട്ടിക്കടക്ക് തീവെച്ച് നശിപ്പിച്ചു.കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ മോഷണം പോയതായും പരാതി. ഡി.വൈ.എഫ്.ഐ ബ്രാഞ്ച് കമ്മിറ്റി അംഗം കുണ്ടങ്കരടുക്കയിലെ ആനന്ദന്റെ പെട്ടിക്കടയാണ് തീവെച്ച് നശിപ്പിച്ചത്. കടക്കകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് മോഷണം പോയത്. ചൊവ്വാഴ്ച പുലര്‍ച്ചെ സമീപവാസിക ളാണ് പെട്ടിക്കട കത്തുന്ന നിലയില്‍ കണ്ടത്. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
keywords-kumbala-shoparson-dyfimember

Post a Comment
0 Comments