കാസര്‍കോട് (www.evisionnews.in): മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയ കേസില്‍ ചട്ടഞ്ചാലിലെ മുഹമ്മദ് ആഷിഖ് അലി എന്ന പുല്ലൂര്‍ ആഷിഖ് (30), ചട്ടഞ്ചാല്‍ വാലനടുക്കയിലെ ഇബ്രാഹിം (44), തൈരയിലെ മൊയ്‌തീന്‍ കുഞ്ഞി (30) എന്നിവരെ വിദ്യാനഗര്‍ എസ്.ഐ പ്രശോഭ് അറസ്റ്റു ചെയ്‌തു. പ്രതികളെ കോടതി റിമാന്റ് ചെയ്‌തു. സെപ്‌തംബര്‍ 6ന് രാത്രി ചട്ടഞ്ചാലിലെ കലന്തര്‍ ഷാഫിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സിറാജ്, ഷഫീഖ്, ലത്തീഫ് എന്നിവരെ അക്രമിച്ച കേസിലാണ് അറസ്റ്റ്. കേസില്‍ ഏതാനും പ്രതികളെ ഇനിയും അറസ്റ്റു ചെയ്യാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
keywords:kasaragod-chattanchal-house-attack-case

Post a Comment
0 Comments