Type Here to Get Search Results !

Bottom Ad

തളങ്കര മുസ്ലിം സ്‌കൂള്‍ മതില്‍ തകര്‍ന്നു വീഴാറായ നിലയില്‍; പുതുക്കിപ്പണിയണമെന്ന് നാട്ടുകാര്‍

തളങ്കര (www.evisionnews.in): തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീഴാറായ നിലയില്‍. ദീനാര്‍ നഗറില്‍ നിന്ന് മാലിക് ദീനാര്‍ പള്ളിയിലേക്കടക്കം പോകുന്ന റോഡിന്റെ അഭിമുഖമായുള്ള, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത മതിലാണ് ഏത് നിമിഷവും തകര്‍ന്ന് വീഴാമെന്ന നിലയിലുള്ളത്. മീറ്ററുകളോളം നീളമുള്ള മതിലിന്റെ പല ഭാഗത്തും വിള്ളലുകള്‍ വീണിട്ടുണ്ട്. പോരാത്തതിന് തൊട്ടടുത്ത മരത്തിന്റെ വേരുകള്‍ തള്ളി വന്ന് മതിലിന്റെ ഒരു ഭാഗം മുന്നോട്ട് ചാഞ്ഞ് നില്‍ക്കുകയാണ്. 

മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി, മാലിക്ദീനാര്‍ യതീംഖാന, ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മാലിക്ദീനാര്‍ ഇസ്ലാമിക് അക്കാദമി തുടങ്ങിയവയിലേക്കും തളങ്കര പടിഞ്ഞാറിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും പോകുന്ന റോഡിന് വശത്തെ മതിലാണ് വന്‍ അപകട ഭീഷണി ഉയര്‍ത്തുന്നത്. വലിയൊരു ദുരന്തമൊഴിവാക്കാന്‍ മതില്‍ തകര്‍ന്ന് വീഴുന്നതിന് മുമ്പ് തന്നെ പുതുക്കിപ്പണിത് പകരം മതില്‍ പണിയാനുള്ള നടപടി ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ഈ ആവശ്യമുന്നയിച്ച് മുസ്ലിം ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി ടി.എ ഷാഫി, പള്ളിക്കാല്‍ ക്രിക്കറ്റ് ക്ലബ്ബ് ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികളായ പി.എ സലാം, ബച്ചി കാര്‍വാര്‍, നവാസ് പാര്‍സി തുടങ്ങിയവര്‍ ഹെഡ്മിസ്ട്രസിനെ കണ്ട് വിവരം ധരിപ്പിച്ചു. അപകട ഭീഷണി നേരിടുന്ന മതില്‍ മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വിവിധ മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് ഉപകരിക്കുന്ന തരത്തില്‍ ഗാലറി മാതൃകയില്‍ പുതുക്കിപ്പണിയണമെന്ന് ദീനാര്‍ ഐക്യവേദിയും ആവശ്യപ്പെട്ടു. ഗാലറിയുടെ രൂപരേഖ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി.

Post a Comment

0 Comments

Top Post Ad

Below Post Ad