കാസര്‍കോട് (www.evisionnews.in): മഞ്ചേശ്വരത്ത് ഉപജില്ലാ കായികമേളക്ക് കൊണ്ടുപോയ ഒന്നാം ക്ലാസുകാരനെ സ്‌കൂളില്‍ മറന്ന അധ്യാപികയുടെ നടപടിയില്‍ നാട്ടുകാരില്‍ അമര്‍ഷം. ടീച്ചര്‍ മറന്ന കുട്ടി കിലോമീറ്ററുകള്‍ നടന്ന് തളര്‍ന്നത് കണ്ട നാട്ടുകാര്‍ ഇടപെട്ട് രക്ഷിതാക്കളെ ഏല്‍പ്പിച്ചു.
ബുധനാഴ്ച്ച രാത്രി 7 മണിക്ക് ഉപ്പള ടൗണിലാണ് സംഭവം. കയ്യാറിലെ ഒരു സ്‌കൂളിലെ കുട്ടിയെയാണ് അധ്യാപിക മറന്നത്. രാവിലെ 19 കുട്ടികളുമായാണ് അധ്യാപിക കായികമേളക്ക് പോയത്. വൈകിട്ട് മടങ്ങി.
പെര്‍മുദെ പുട്ടമനെയിലെ ആറു വയസ്സുകാരനെ കൂട്ടാന്‍ മറന്നു. കുട്ടിയെ മറന്ന വിവരം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞതുമില്ല. കായികമേള നടക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളില്‍ നിന്ന് 15 കി.മി ദൂരമുണ്ട് കയ്യാറിലെ സ്‌കൂളിലേക്ക്. കുട്ടിയുടെ കൈയ്യില്‍ കാശുമുണ്ടായിരുന്നില്ല. രാത്രി 7 മണിയോടെയാണ് കുട്ടി ഉപ്പള ടൗണിലൂടെ സ്‌കൂള്‍ ബാഗുമായി യൂണിഫോമില്‍ നടന്ന് പോകുന്നത് മംഗല്‍പാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി. മുസ്തഫ, സാഹിര്‍, സുഹൈല്‍ എന്നിവര്‍ കണ്ടത്.
കുട്ടിയോട് വിവരങ്ങള്‍ തിരക്കിയപ്പോള്‍ കായികമേളക്ക് പോയതാണെന്നും തന്നെ കൂട്ടാതെ ബസ് പോയെന്നും പറഞ്ഞു. ഒടുവില്‍ മാതാപിതാക്കളെ കണ്ടെത്തി കുട്ടിയെ ഏല്‍പ്പിക്കുകയായിരുന്നൂ.
keywords:kasaragod-teacher-student-sports-meet-uppala

Post a Comment
0 Comments