Type Here to Get Search Results !

Bottom Ad

കെട്ടിടത്തെച്ചൊല്ലി തര്‍ക്കം; ചന്ദ്രഗിരി സ്‌കൂളില്‍ ഹെഡ്മാസ്റ്ററേയും അധ്യാപകനേയും വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു


മേല്‍പറമ്പ് (www.evisionnews.in): കെട്ടിടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചന്ദ്രഗിരി സ്‌കൂളില്‍ ഹെഡ്മാസ്റ്ററേയും അധ്യാപകനേയും വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. മര്‍ദ്ദനമേറ്റ ഹെഡ്മാസ്റ്റര്‍ വി ഇബ്രാഹിം (45), അധ്യാപികന്‍ പി ടി സണ്ണി (50) എന്നിവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.

ഒക്ടോബര്‍ 21ന് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്ത ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് കെട്ടിടം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവും വിദ്യാര്‍ത്ഥിസമരവുമാണ് അക്രമത്തില്‍ കലാശിച്ചത്. 

ബുധനാഴ്ച ഇതേആവശ്യംഉന്നയിച്ച് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കിസമരം നടത്തിയിരുന്നു. കെട്ടിടം വിട്ടുനല്‍കുന്നതുമായിബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ വ്യാഴാഴ്ചയും കുട്ടികള്‍ പഠിപ്പ് മുടക്ക്‌സമരം നടത്തി തുടര്‍ന്നാണ്. പഠിപ്പ് മുടക്കിയ വിദ്യാര്‍ത്ഥികള്‍ ഹെഡ്മാസ്റ്ററേയും അധ്യാപകനേയും മര്‍ദ്ദിച്ചത്. 

പുതിയ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകള്‍ കെട്ടിടപരിമിതിയുള്ള ഹൈസ്‌കൂളിന് ആവശ്യമുണ്ടെന്നും മറ്റു ചെറിയ ബ്ലോക്കും മുകളിലത്തെ നിലയും ഹയര്‍സെക്കന്‍ഡറിക്ക് അനുവദിക്കാമെന്നായിരുന്നു ഹെഡ്മാസ്റ്ററുടെ നിലപാട്. അതേസമയം മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെനില ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് വേണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെയും ഹയര്‍സെക്കന്‍ഡറി അധ്യാപകരുടേയും ആവശ്യം. 

വിദ്യാര്‍ത്ഥികളെ സമരത്തിലേക്ക് തള്ളിവിട്ടത് ഹയര്‍സെക്കന്‍ഡറി അധികൃതരും പി ടി എ കമ്മിറ്റിയിലെ ചില ഭാരവാഹികളുമാണെന്ന് ഹൈസ്‌കൂള്‍ വിഭാഗം ആരോപിക്കുന്നു. മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹെഡ്മാസ്റ്റര്‍ പോലീസില്‍ പരാതി നല്‍കി. 

Post a Comment

0 Comments

Top Post Ad

Below Post Ad