ചട്ടഞ്ചാൽ:(www.evisionnews.in) ചട്ടഞ്ചാൽ എസ് വൈ എസ് റിഫൈൻ 2016 ക്യാംപ് സംഘടിപ്പിച്ചു. സംഘടന പ്രവർത്തനം ശാസ്ത്രീയമാക്കുന്നതിന് സുന്നി യുവജന സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ ഭാഗമായാണ് ചട്ടഞ്ചാലിൽ റിഫൈൻ 2016 ക്യാംപ് സംഘടിപ്പിച്ചത്. ചട്ടഞ്ചാൽ ജമാ അത്ത് വൈസ് പ്രസിഡണ്ട് ടി ഡി അബ്ദുൽ റഹിമാൻ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മണ്യം ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു.കാദർ കണ്ണമ്പള്ളി സ്വാഗതം പറഞ്ഞു.ഹാഷിം അരീയിൽ മുഖ്യ പ്രഭാഷണം നടത്തി. എസ് വൈ എസ് ഉദുമ മണ്ഡലം സെക്രട്ടറി റഊഫ് ബായിക്കര റിഫൈൻ പദ്ധതി വിശദീകരിച്ചു. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ഹുസൈനാർ തെക്കിൽ, ചട്ടഞ്ചാൽ ജമാ അത്ത് ജനറൽ സെക്രട്ടറി പാദൂർ നിസാർ, കൊക്കടം ഷാഫി, അഹ്മദ് മല്ലം, മജീദ് ബണ്ടിച്ചാൽ, സലാം ബാഡൂർ, സിദ്ധിഖ്, കാദർ ചട്ടഞ്ചാൽ, ഖാലിദ് പുത്തിരി ,കാസ്മ അബ്ദുല്ല, മുനീർ പട്ടുവത്തിൽ, നൗഫൽ,മീത്തൽ കാദർ, ഉബൈദ് തൈര,സാദിക്ക് ആലംപാടി,ടി ഡി ലത്തീഫ് ,അബു മാഹി നാബാദ് തുടങ്ങിയവർ സംബന്ധിച്ചു.
keywords-sys-chattanchal-rifine camp

Post a Comment
0 Comments