Type Here to Get Search Results !

Bottom Ad

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്ന യുവാവ് വിഷം കഴിച്ച് അവശനിലയില്‍

മുള്ളേരിയ (www.evisionnews.in): ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്ന യുവാവ് വിഷം കഴിച്ച് അവശനിലയില്‍.വെട്ടേട്ട യുവതിയും ഭര്‍ത്താവും മംഗ്ളൂരുവിലെ ആശുപത്രിയിലാണ്. ബെള്ളൂര്‍, ഐത്തനടുക്കയിലെ മമത (33), ഭര്‍ത്താവ് സുധാകരന്‍ (38) എന്നിവരാണ് ആശുപത്രിയിലായത്. വെളളിയാഴ്ച്ച രാത്രി 9.30മണിയോടെയാണ് സുധാകരന്‍ ഭാര്യയെ വെട്ടിപ്പരിക്കെല്‍പ്പിച്ചത്. 
സുധാകരനും പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായ മാതാവും ഭാര്യ മമതയും മൂന്നു മക്കളുമാണ് വീട്ടില്‍ താമസം. രാത്രി എല്ലാവരും ഭക്ഷണം കഴിച്ചശേഷം പ്ലേറ്റെടുക്കുന്നതിനെ ചൊല്ലി ഉണ്ടായ നിസാര പ്രശ്നത്തിനിടയില്‍ ഭര്‍ത്താവ് വാക്കത്തികൊണ്ട് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേയ്ക്കും സുധാകരന്‍ വീട്ടില്‍ നിന്നു ഇറങ്ങിയോടി. സാരമായി പരിക്കേറ്റ മമതയെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.
കാണാതായ സുധാകരനെ തെരയുന്നതിനിടയിലാണ് വീട്ടിനടുത്തെ കുന്നിന്‍ മുകളില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഇരുവരും അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.




Post a Comment

0 Comments

Top Post Ad

Below Post Ad