Type Here to Get Search Results !

Bottom Ad

വിട്‌ളയില്‍ നിന്ന് ഒളിച്ചോടിയ അന്യമതസ്ഥരായ കമിതാക്കളെ നായന്മാര്‍മൂലയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു

കാസര്‍കോട് (www.evisionnews.in): ദക്ഷിണ കര്‍ണാടകയിലെ വിട്‌ളയില്‍ നിന്ന് ഒളിച്ചോടി കാസര്‍കോട്ടെത്തിയ അന്യമതസ്ഥരായ കമിതാക്കളെ വിദ്യാനഗര്‍ പോലീസിന്റെ സഹായത്തോടെ വിട്‌ള പോലീസ് കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചു. വിട്‌ളയില്‍ പോലീസ് നടത്തിയ കൗണ്‍സിലിംഗിന് ശേഷം യുവതിയെ മംഗളൂരുവിലെ മഹിളാഭവനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ താന്‍ കാമുകനൊപ്പം പോകുമെന്ന നിലപാടിലാണ് യുവതി.

വിട്‌ള പോലീസ് പരിധിയിലെ കന്യാനയിലെ ഗണശ്രീ (22), കാമുകന്‍ സമീര്‍ (27) എന്നിവരാണ് ഒളിച്ചോടി നായന്മാര്‍മൂലയിലെ ബന്ധുവിന്റെ വീട്ടില്‍ അഭയംതേടിയത്. പോലീസ് തിരയുന്നതറിഞ്ഞ് ഇരുവരും നേരെ വിദ്യാനഗര്‍ സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ഈ വിവരമറിഞ്ഞാണ് വിട്‌ള പോലീസ് കാസര്‍കോട്ടെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചത്. 

നവംബര്‍ ഒമ്പതിനാണ് യുവതിയെ കാണാതായത്. അമ്മയുടെ പരാതിയില്‍ വിട്‌ള പോലീസ് നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ഇരുവരും കാസര്‍കോട്ടേക്ക് കടന്നത് സ്ഥിരീകരിച്ചത്. കമിതാക്കളുടെ തിരോധാനത്തെ തുടര്‍ന്ന് ഒളിച്ചോട്ടം ലൗ ജിഹാദാണെന്ന തരത്തില്‍ പ്രചാരണമുണ്ടായെങ്കിലും പോലീസ് ഇത്തരം പ്രചരണത്തിന്റെ മുനയൊടിക്കുകയും ചെയ്തു.


Keywords: Kasaragod-news-police-nainmarmoola-vitla-lovers-missing

Post a Comment

0 Comments

Top Post Ad

Below Post Ad