ബദിയടുക്ക (www.evisionnews.in): രണ്ടാം ക്ലാസുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി മുളിയാര്‍ കെട്ടുങ്കല്ലിലെ എം.കെ മൊയ്തീ(33)നെ ജില്ലാ സെഷന്‍സ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.
8ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് കാറില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി നിലവിളിച്ചപ്പോള്‍ സ്‌കൂളിന് സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡ്ഡില്‍ ഇറക്കിവിടുകയായിരുന്നു. നിലവിളിച്ചോടിയ കുട്ടി അധ്യാപകരോടാണ് വിവരം പറഞ്ഞത്. സംശയ സാഹചര്യത്തില്‍ കറുത്ത ഇന്‍ഡിഗാ കാര്‍ കണ്ടതായുള്ള മറ്റൊരു യുവാവ് നല്‍കിയ മൊഴിയാണ് അന്വേഷണത്തിന് തുമ്പായതെന്ന് പോലീസ് പറഞ്ഞു. കാര്‍ കടന്നു പോയ വഴികള്‍ പൊലീസ് അന്വേഷിച്ച് മൊയ്തീന്റെ വീടു വരെ എത്തി. മൊയ്തീന്‍ വീട്ടില്‍ നിന്ന് പോയ സമയവും മറ്റും ഭാര്യയോട് ചോദിച്ചറിഞ്ഞാണ് കേസുമായി ബന്ധമുണ്ടെന്ന് ഉറപ്പാക്കിയത്. പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ സംഭവം സമ്മതിക്കുകയായിരുന്നു.
keywords:kasaragod-badiadka-physical-harrassment-attempt-youth-remand

Post a Comment
0 Comments