കാസര്‍കോട് (www.evisionnews.in): ബൈക്കു തടഞ്ഞു നിര്‍ത്തി മദ്രസ സെക്രട്ടറിയെ അക്രമിച്ച കേസില്‍ പ്രതികളെ തടവിനും പിഴയടക്കാനും ശിക്ഷിച്ചു. ആദൂര്‍ പള്ളിയുടെ നിയന്ത്രണത്തിലുള്ള മദ്രസ സെക്രട്ടറി ആദൂര്‍, കൊടക്കെമൂലയിലെ മുഹമ്മദ് നാസറി(34)നെ അക്രമിച്ച കേസിലാണ് ശിക്ഷ. ആദൂര്‍, പുന്നക്കണ്ടത്തെ മുഹീന്‍ ബാദ്ഷ (25), ആദൂര്‍, തെരുവത്ത് ഹൗസിലെ മുഹമ്മദ് നജീബ് എന്ന നജീബ് (25), ആദൂരിലെ മുനീര്‍ എന്ന അബ്ദുല്‍ മുനീര്‍ (25), ആദൂര്‍പ്പള്ളത്തെ ഇബ്രാഹിം (25) എന്നിവരെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്.രണ്ടുവകുപ്പുകളിലായി മൂന്നു വര്‍ഷവും ഒരു മാസവും തടവും 10,500 രൂപ പിഴയടക്കാനുമാണ് വിധി.
2008 മാര്‍ച്ച് 31ന് ആണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പരാതിക്കാരനെ ആദൂരില്‍ വച്ച് ഒരു സംഘം തടഞ്ഞു നിര്‍ത്തി മാരകമായി പരിക്കേല്‍പ്പിച്ചുവെന്നാണ് ആദൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍ സുധീരന്‍ മേലത്ത് ഹാജരായി.
keywords:kasaragod-madrasa-secretery-attack-case

Post a Comment
0 Comments