Type Here to Get Search Results !

Bottom Ad

കാറിടിച്ച്‌ കിടപ്പിലായ വിദ്യാര്‍ത്ഥിക്ക്‌ 34,79,702 നഷ്‌ടപരിഹാരം

കാസര്‍കോട്‌ (www.evisionnews.in): കാറിടിച്ച്‌ സാരമായി പരിക്കേറ്റ്‌ കിടപ്പിലായ വിദ്യാര്‍ത്ഥിക്ക്‌ 34,79,702 രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ കോടതി വിധി.മൊഗ്രാല്‍, കൊപ്പളത്തെ കുഞ്ഞി മുഹമ്മദ്‌ ഷിഫാറത്തി (18)നു നഷ്‌ടപരിഹാരം നല്‍കാന്‍ റിലയന്‍സ്‌ ജനറല്‍ ഇന്‍ഷൂറന്‍സ്‌ കമ്പനിയോടാണ്‌ എം.എ.സി.ടി കോടതി (മൂന്ന്‌) ഉത്തരവിട്ടത്‌.

2013 നവംബര്‍ 16ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. സുഹൃത്തിന്റെ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ കുമ്പള, ദേവി ടാക്കീസിനു സമീപത്തു വച്ച്‌ കാറിടിച്ച്‌ ഗുരുതരമായി പരിക്കേറ്റുവെന്നാണ്‌ കേസ്‌. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഇപ്പോഴും കിടപ്പിലാണ്‌ പരിക്കേറ്റ കുഞ്ഞി മുഹമ്മദ്‌ ഷിഫാറത്ത്‌.

keywords:kasaragod-car-accident-compensation

Post a Comment

0 Comments

Top Post Ad

Below Post Ad