മഞ്ചേശ്വരം (www.evisionnews.in): കുളിക്കാന്‍ വെള്ളം ചൂടാക്കുന്നതിനിടയില്‍ തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്ന വൃദ്ധ മരിച്ചു. മഞ്ചേശ്വരം, ഉദ്യാവാര്‍, അമ്പിത്താടിയിലെ പരേതനായ രാമന്റെ ഭാര്യ ലക്ഷ്‌മി (62)യാണ് മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്.നവംബര് ആറിനാണ് സംഭവം. വീടിനു പുറത്തുള്ള അടുപ്പില്‍ വിറകിട്ട് മണ്ണെണ്ണയൊഴിച്ച് തീയിട്ടപ്പോള്‍ ആളിപ്പടര്‍ന്നാണ് അപകടം.മക്കളായ സുമതി, യോഗേന്ദ്ര, ജയന്തി എന്നിവര്‍ നേരത്തെ മരണപ്പെട്ടിരുന്നു. അതിനുശേഷം ബന്ധു വീട്ടിലായിരുന്നു താമസം. കല്യാണി, ലളിത, പൊടിയമ്മ സഹോദരങ്ങളുമാണ്.സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
keywords:kasaragod-manjeshwar-burns-house-wife-death

Post a Comment
0 Comments