ഗുരുവായൂര്‍ (www.evisionnews.in): ഗുരുവായൂരില്‍ മലയാളിയെ വിവാഹം ചെയ്ത് താമസിക്കുകയായിരുന്ന റുമാനിയന്‍ യുവതി ഫ് ളാറ്റില്‍ നിന്നു ചാടി മരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഗുരുവായൂര്‍ മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപമാണ് സംഭവം.
റുമാനിയന്‍ സ്വദേശിനിയായ റോബര്‍ട്ടീനയാണ് മരിച്ചത്. 42 വയസ്സായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവ് മാണിക്കത്ത്പടി സ്വദേശി ഹരിഹരനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ ഗുരുവായൂര്‍ പൊലീസ് ചോദ്യം ചെയ്തു.
നാലു മാസമായി റോബര്‍ട്ടീനയും ഹരിഹരനും മമ്മിയൂരില്‍ താമസിച്ചു വരുകയായിരുന്നു. ഇയാളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായി വരുന്നു.
keywords: kerala-guruvayoor-ruhmariyan-women-suicide

Post a Comment
0 Comments