Type Here to Get Search Results !

Bottom Ad

പെരിയ മഹാത്മ മാതൃകാ ബഡ്‌സ് സ്‌കൂള്‍ കെട്ടിടം വെള്ളിയാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


പെരിയ:(www.evisionnews.in) സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ ബഡ്‌സ് സ്‌കൂള്‍ പെരിയ ചാലിങ്കാല്‍ മൊട്ടയില്‍ നവംബർ 4 ന്  രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. നബാര്‍ഡ് ആര്‍ ഐ ഡി എഫ് സ്‌പെഷല്‍ പാക്കേജിലുള്‍പ്പെടുത്തി 1.45 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്.   രാജ്യാന്തര നിലവാരത്തിലുളള പഠനസംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത് . പരിപാടിയില്‍ പഠനപരിചരണ സംവിധാനങ്ങളുടെ വിതരണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ, പി കരുണാകരന്‍ എം പി,  എം എല്‍ എ മാരായ പി ബി അബ്ദുള്‍ റസാഖ് , എന്‍ എ നെല്ലിക്കുന്ന് , എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ എസ് നായര്‍ എിന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും. ഭിന്നശേഷിയുളള കുട്ടികളുടെ സമഗ്ര പരിശീലനത്തിന് സെന്‍സറി റൂം, വിര്‍ച്ച്വല്‍ റീഹാബിലിറ്റേഷന്‍, സെന്‍സറി ഗാര്‍ഡന്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുളള ഇന്ത്യയിലെ ആദ്യത്തെ ബഡ്‌സ് സ്‌കൂളാണ് പെരിയയിലേത്.കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു.





keywords-budsschoolbuilding-inaugration-chiefminister-periya

Post a Comment

0 Comments

Top Post Ad

Below Post Ad