ഉപ്പള :(www.evisionnews.in):ഉപ്പള മണ്ണംങ്കുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കാസർകോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ചാമ്പ്യൻഷിപ്പിൽ ബുധനാഴ്ച്ച നടന്ന നാലാം മത്സരത്തില്‍ മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബ് റെഡ് സ്റ്റാര്‍ പെരിയയെ പരാജയപ്പെടുത്തി. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ വിജയം. മൊഗ്രാലിനു വേണ്ടി മുഹമ്മദ് ഷാഫി, മുഹമ്മദ് റാസി, കിരണ്‍കുമാര്‍, ഷഹാമത്ത് എന്നിവരാണ് വലകുലുക്കിയത്.
വ്യാഴാഴ്ച നടക്കുന്ന ലീഗിലെ അഞ്ചാം മത്സരത്തില്‍ നാഷനല്‍ കാസർകോട് മിറാക്കിള്‍ കമ്പാറുമായി ഏറ്റുമുട്ടും. വൈകീട്ട് നാല് മണിക്കാണ് മത്സരം.
keywords-kasaragod-footbalchampianship-uppala-winmogralsportsclub

Post a Comment
0 Comments