ഉപ്പള: (www.evisionnews.in)ബ്രദർസ് ബംബ്രാണയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 2,3,4 തിയ്യതി കളിൽ അഖിലേന്ത്യ സുപ്പർ സെവൻസ് ഇൻവിറ്റേഷൻ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കും. ബംബ്രാണ ഗവൺമെൻറ് എൽ .പി.സ്കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കേരളത്തിലെയും,കർണാടക യിലെയും പ്രമുഖരായ 16 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ദേശീയ താരങ്ങൾക് പുറമെ ഘാന,സെനഗൽ, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളിലെ പ്രമുഖ താരങ്ങൾ വിവിധ ടീമുകൾക്കായി ജഴ്‌സി അണിയും. വിജയിക്കുന്ന ടീമിന് ഒരു ലക്ഷം രൂപ പ്രൈസ് മണി നൽകും. സംഘടക സമിതി യോഗം സത്താർ ആരിക്കാടി ഉദ്ഘാടനം ചെയ്തു. അഷ്റഫ് കർള അധ്യക്ഷത വഹിച്ചു. എം.പി.ഖാലിദ്,ശാഹുൽ തങ്ങൾ,മുഹമ്മദ് മോഗർ, യൂസഫ് കുതിര്, അബ്ദുള്ള ചയിന്റാടി,ബാപ്പു വളപ്പ് ,അബ്ദുൽ റഹ്മാൻ,തുടങ്ങിയവർ പ്രസംഗിച്ചു.ഖാലിദ് പാട്ടം സ്വാഗതവും,കെ.എം.റസാക്ക് നന്ദിയും പറഞ്ഞു.
സംഘടക സമിതി യോഗത്തിൽ വിവിധ സബ് കമ്മറ്റികളും തിരഞ്ഞെടുത്തു. ഭാരവാഹികളായി എം.പി.ഖാലിദ് (ചെയർമാൻ)സാജു നമ്പിടി,കെ.ബി. ഹനീഫ് ,റഹ്മാൻ വളപ്പ്,ലത്തീഫ് മൂവ്വം, നിസാർ(വൈസ് പ്രസിഡന്റുമാർ) ബി. ഇർഷാദ് (ജനറൽ കൺവീനർ) ഫസൽ,നിസാർ മൊഗാർ,മുർഷിദ്,പാജു,ലത്തീഫ് കെ.എം.(ജോയിന്റ് കൺവീനർമാർ) ശാഹുൽ തങ്ങൾ(ട്രഷറർ) ഷക്കീൽ അബ്ദുല്ലാഹ് (ചീഫ് കോർഡിനേറ്റർ ) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment
0 Comments