ന്യൂഡല്‍ഹി:(www.evisionnews.in) ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് വിമുക്ത ഭടന്‍ ആത്മഹത്യ ചെയ്ത സംഭവം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി വെക്കുന്നു. മരിച്ച വിമുക്ത ഭടന്‍ രാം കിഷന്‍ ഗ്രെവാളിന്റെ കുടുംബാംഗങ്ങളെ കാണാന്‍ ആസ്പത്രിയിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രണ്ടാം തവണയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. രാഹുലിനൊപ്പം ജ്യോതിരാതിദ്യ സിന്ധ്യ, രാജ് ബബ്ബാര്‍,അജയ് മാക്കന്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവരെ തിലക് മാര്‍ഗ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആദ്യത്തെ സംഭവം. രാം കിഷന്‍ ഗ്രെവാളിന്റെ കുടുംബാംഗങ്ങളെ കാണാനെത്തിയ രാഹുലിനെ ഗെയിറ്റിൽ വെച്ച് പോലീസ് തടഞ്ഞു. തിരിച്ച് പോകാൻ കൂട്ടാക്കാത്തതിനെത്തുടർന്ന് അദ്ദേഹത്തെ .
കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം വിട്ടയയ്ക്കുകയായിരുന്നു. അതിന് മുമ്പ് ഡല്‍ഹി ഉപമുഖ്യമമന്ത്രി മനീഷ് സിസോദിയയേയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Post a Comment
0 Comments