Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്വദേശികളുടെ ജങ്ക്‌ബോട്ട് റോബോട്ടിക്ക് കിറ്റ് ദുബൈയിൽ സൂപ്പർ ഹിറ്റ്


കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് സ്വദേശികളുടെ നേതൃത്വത്തില്‍ ദുബൈ   ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ് സെന്റര്‍ ഒരേ സമയം മൂന്ന് അംഗീകാരങ്ങള്‍ സ്വന്തമാക്കി ലോകോത്തര ശ്രദ്ധയിലേക്ക്.   മൊഗ്രാല്‍പുത്തൂരിലെ പി.എ ഇഹ്തിഷാമുദ്ദീന്‍, കുമ്പള ആരിക്കാടിയിലെ അബ്ദുല്‍ സമദ്, തളങ്കര തെരുവത്തെ മുഹമ്മദ് സിനാന്‍, പാലക്കാട് സ്വദേശി അരുണ്‍ കുമാര്‍, ആന്ധ്രാ സ്വദേശി എം.എസ്.എന്‍ രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ജങ്ക്‌ബോട്ട് റോബോര്‍ട്ടിക് കിറ്റാണ് വിവിധ നേട്ടങ്ങള്‍ സ്വന്തമാക്കി ലോക ശ്രദ്ധ നേടുന്നത്. 
പ്രശസ്തമായ ഫോബ്‌സ് മാഗസിന്‍ ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട യു.എ.ഇ.യിലെ പ്രമുഖ സ്റ്റാര്‍ട്ട് അപ് സെന്ററുകളിലൊന്ന് ജങ്ക്‌ബോട്ട് ആണ്. ഫോബ്‌സ് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയില്‍ നിന്നുള്ള ഏക സ്റ്റാര്‍ട്ട് അപ് സെന്ററാണിത്. അതേ സമയം അറേബ്യന്‍ ബിസിനസ് മാഗസിന്‍ ഈ വര്‍ഷത്തെ യു.എ.ഇ.യിലെ പ്രമുഖ സ്റ്റാര്‍ട്ട്അപ് സെന്ററുകളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതിലും ജങ്ക്‌ബോട്ടിന് ഇടം ലഭിച്ചു. 2016ല്‍ യു.എ.ഇ.യെ സ്വാധീനിച്ച ഏഴ് സ്റ്റാര്‍ട്ട് അപ് സെന്ററുകളുടെ പട്ടികയിലാണ് ഇവരുടെ സംരംഭം ഇടം നേടിയത്. ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളിലേയും പബ്ലിക് സ്‌കൂളുകളിലേക്ക് ജങ്ക്‌ബോട്ട് റോബോര്‍ട്ടിക് കിറ്റ് നല്‍കാന്‍ ധാരണയായിട്ടുണ്ട്. യൂറോപ്പിലേതടക്കം പ്രമുഖ സ്റ്റാര്‍ട്ടപ്പ് സെന്ററുകളുടെ സംരംഭങ്ങളെ പിന്തള്ളിയാണ് ജങ്ക് പോട്ടിനെ തിരഞ്ഞെടുത്തത്. ഈ മാസം 20 മുതല്‍ ജങ്ക്‌പോട്ട് റോബോര്‍ട്ടിക് കിറ്റ് യു.എ.ഇ.യിലെ പ്രമുഖ പബ്ലിക് സ്‌കൂളുകളില്‍ പാഠ്യോപകരണമായി മാറും. ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠന സമയത്ത് തന്നെ തങ്ങളുടെ അഭിരുചി പ്രകടമാക്കാന്‍ ഉതകും വിധത്തിലാണ് ജങ്ക്‌ബോട്ട് റോബോര്‍ട്ടിക് കിറ്റ്.
ലണ്ടന്‍, ചിലി, തുര്‍ക്കി, ന്യൂണിക്, ജര്‍മ്മനി തുടങ്ങിയ ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ച ജങ്ക്‌ബോട്ട് റോബോര്‍ട്ടിക് കിറ്റിന് പ്രമുഖരുടെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. നേരത്തെ ദുബൈ  പോര്‍ട്ടിന്റെ സാമ്പത്തിക സഹായത്തോടെയാണ് ദുബൈയിൽ  ഇവരുടെ സംരംഭം പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട്  ദുബൈ ഗവണ്‍മെന്റിന്റെയും സഹായം ലഭിച്ചു.








keywords-kasaragod-uae-jungbot-robotickit-startup

Post a Comment

0 Comments

Top Post Ad

Below Post Ad