പെരിയ (www.evisionnews.in): ജോലി വാഗ്ദാനംപാലിക്കാത്തതില്‍ പ്രതിഷേധിച്ച് പെരിയയിലെ കേന്ദ്രസര്‍വ്വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി വീണ്ടും യുവാക്കളുടെ ആത്മഹത്യാഭീഷണി. എട്ടോളം യുവാക്കളാണ് വ്യാഴാഴ്ച രാവിലെ കേന്ദ്രസര്‍വ്വകലാശാല കെട്ടിടത്തിനുമുകളില്‍ കയറിയത്.
ഒരുമാസം മുമ്പ് പന്ത്രണ്ടോളം യുവാക്കള്‍ കേന്ദ്രസര്‍വ്വകലാശാലയുടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. സര്‍വ്വകലാശാലയില്‍ തദ്ദേശവാസികളെ ഒഴിവാക്കി വിവിധ തസ്തികകളില്‍ പുറമെ നിന്നുള്ളവരെ നിയമിക്കുന്നുവെന്നാണ് ആരോപണം.
പ്രശ്‌നം പരിഹരിക്കാന്‍ നടപടി ഉണ്ടാകാതിരുന്നതോടെയാണ് ആദ്യം സമരം നടത്തിയവരില്‍ എട്ടുപേര്‍ വീണ്ടും കെട്ടിടത്തിനുമുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ജോലി നല്‍കാമെന്ന് രേഖാമൂലം ഉറപ്പുനല്‍കാതെ താഴെയിറങ്ങില്ലെന്ന നിലപാടിലാണ് സമരക്കാര്‍.
keywords:kasaragod-peruya-central-university-youths-suicide-threat

Post a Comment
0 Comments