ഇടുക്കി (www.evisionnews.in); എല്‍ഡിഎഫ് സര്‍ക്കാരിലെ സിപിഐ മന്ത്രിമാര്‍ക്കെതിരെ ആഞ്ഞടിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് എംഎം മണി. മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാരിന് കുഴപ്പമുണ്ടാക്കുന്നുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റേയും കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റേയും പേരെടുത്ത് പറഞ്ഞ് മണി വിമര്‍ശിച്ചു. ഇടുക്കി നെടുങ്കണ്ടത്ത് കര്‍ഷക സംഘം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാര്‍ക്കെതിരായ മണിയുടെ വിമര്‍ശനം ഇങ്ങനെയായിരുന്നു.
സംസ്ഥാനത്തെ കാര്യങ്ങളില്‍ ധാരണയില്ലാതെ മണ്ടത്തരങ്ങള്‍ കാട്ടുന്ന മന്ത്രിമാര്‍ സര്‍ക്കാരിന് കുഴപ്പമുണ്ടാക്കും. ഇ ചന്ദ്രശേഖരന് സംസ്ഥാനത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ല. ഇടുക്കിയിലെ കാര്യങ്ങളില്‍ വിവരക്കേട് പറയുകയാണ് അയാള്‍. കാസര്‍കോട്ടെ കാര്യമേ അയാള്‍ക്ക് അറിയൂ. ഇനി എല്ലാം ശരിയാക്കി എടുക്കണം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൃഷിമന്ത്രിയ്ക്ക് കഴിയുന്നില്ല. പ്രശ്‌നപരിഹാരത്തിന് കര്‍ഷകരെ അണിനിരത്തേണ്ടി വരും. മണി പറഞ്ഞു.
keywords;idukki-mm-mani-mla-critisise-cpi-ministers

Post a Comment
0 Comments