Type Here to Get Search Results !

Bottom Ad

പെരിയ ബഡ്‌സ് സ്‌കൂള്‍ കെട്ടിടം വെള്ളിയാഴ്ച്ച മുഖ്യമന്ത്രി തുറക്കും


കാസര്‍കോട് (www.evisionnews.in): സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ ബഡ്‌സ് സ്‌കൂള്‍ പെരിയ ചാലിങ്കാല്‍ മൊട്ടയില്‍ വെള്ളിയാഴ്ച പകല്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനാകും. നബാര്‍ഡ് ആര്‍ഐഡിഎഫ് സ്‌പെഷല്‍ പാക്കേജിലുള്‍പ്പെടുത്തി 1.45 കോടി ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. രാജ്യാന്തര നിലവാരത്തിലുള്ള പഠനസംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 
പഠനപരിചരണ സംവിധാനങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജ, പി കരുണാകരന്‍ എംപി, ജില്ലയിലെ എംഎല്‍എമാര്‍ എന്നിവര്‍ സംസാരിക്കും. ഭിന്നശേഷിയുള്ള കുട്ടികളുടെ സമഗ്ര പരിശീലനത്തിന് സെന്‍സറി റൂം, വിര്‍ച്വല്‍ റീഹാബിലിറ്റേഷന്‍, സെന്‍സറി ഗാര്‍ഡന്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ ബഡ്‌സ് സ്‌കൂളാണ് പെരിയയിലേതെന്ന് കേരള സാമൂഹ്യ സുരക്ഷാമിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു.

keywords;kasaragod-periya-budsschool-inaugration-chief-minister

Post a Comment

0 Comments

Top Post Ad

Below Post Ad