Type Here to Get Search Results !

Bottom Ad

അഞ്ചുവയസുകാരന്റെ കരണത്തടിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്


കാസര്‍കോട് (www.evisionnews.in): യാത്രക്കിടെ ചിരിച്ച അഞ്ചുവയസുകാരന്റെ കരണത്തടിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുമ്പളയിലെ കുനില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയും മിയാപദവ് മുന്നിപ്പാടിയിലെ വസൈത്തുല്‍ ഹൗസില്‍ ആഷിഖിന്റെ മകനുമായ ഷഹലിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ ഷിറിയയിലെ തിരുമലേഷിനെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്.

വൈകിട്ട് സ്‌കൂള്‍ വിട്ട് വരുമ്പോഴായിരുന്നു സംഭവം. കുട്ടിയുടെ മാതാവ് സല്‍മ സ്വന്തം വീട്ടിലായിരുന്നു. അതുകൊണ്ട് കുട്ടിയെ മാതാവിന്റെ കമ്പാറിലുള്ള വീട്ടിലിറക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് ബസിനകത്ത് വെച്ച് കുട്ടി ഉച്ചത്തില്‍ ചിരിച്ചുവെന്നാരോപിച്ചാണ് ഡ്രൈവര്‍ മുഖത്ത് കൈകൊണ്ടടിച്ചത്.

കുട്ടി വീട്ടില്‍ വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്.

keywords-kasaragod-school-bus-driver-slapped-student

Post a Comment

0 Comments

Top Post Ad

Below Post Ad