തിരുവന്തപുരം (www.evisionnews.in): ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ചലച്ചിത്രതാരവുമായ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയ കൂട്ടബലാത്സംഗ കേസിലെ പ്രമുഖന്‍ സിപിഐഎം പ്രാദേശിക നേതാവ്. തൃശൂര്‍ വടക്കാഞ്ചേരിയിലെ സിപിഐഎം നഗരസഭാ കൗണ്‍സിലറും പ്രാദേശിക നേതാവുമായ ജയന്തടക്കം നാലുപേരാണ് കുറ്റാരോപിതര്‍. തൃശൂരില്‍ വ്യഴാഴ്ച്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ പീഡിപ്പിക്കപ്പെട്ട യുവതിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുളളവര്‍ ചേര്‍ന്നാണ് ഇവരുടെ പേരും മറ്റുവിവരങ്ങളും പരസ്യപ്പെടുത്തിയത്. ഇന്നലെയാണ് ഭാഗ്യലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെക്കുറിച്ചും പൊലീസ് ഇതില്‍ നടപടി എടുക്കാത്തതിനെക്കുറിച്ചുമുളള വിവരങ്ങള്‍ പുറത്തുവിട്ടത്.
ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍സംഗത്തിന് ഇരയാക്കിയ സ്ത്രീയുടെ പരാതിയില്‍ പോലീസ് നടപടിയെടുക്കാതെ ഇരയെ അപമാനിച്ചതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായതോടെ മുഖ്യമന്ത്രിയുടെ മീഡിയാ സെല്ലില്‍ നിന്നും തന്നെ ബന്ധപ്പെട്ട കാര്യവും അവര്‍ സ്ഥിരീകരിച്ചിരുന്നു.
2014ലാണ് പരാതിക്ക് ആസ്പദമായ കാര്യങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഭയംമൂലം യുവതി പരാതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി സ്റ്റേഷനിലെത്തുന്നതും, അപമാനിക്കപ്പെടുന്നതും. ഇതിനെക്കുറിച്ച് യുവതി പറഞ്ഞ കാര്യങ്ങള്‍ ഭാഗ്യലക്ഷ്മി വിശദീകരിക്കുന്നത് ഇപ്രകാരമാണ്
ആ നാല് പേരെയും സ്റ്റേഷനില്‍ വിളിപ്പിച്ച് അവളുടെ മുന്‍പില്‍ നിര്‍ത്തി പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു ''ഈ നാല് പേരാണോ ഈ പരാതിയില്‍ പറഞ്ഞിരിക്കുന്നവര്‍.''?.''അതെ സാര്‍'' എന്ന് പറഞ്ഞ അവളോട് ചിരിച്ച്‌കൊണ്ട് ആ ഉദ്യോഗസ്ഥന്‍ പച്ചക്ക് ചോദിച്ചത്രേ ''ഇവരില്‍ ആര് ചെയ്തപ്പോഴാണ് നിനക്ക് നല്ല സുഖം തോന്നിയത്?'' ഈ വാചകം എന്റെ മുന്‍പിലിരുന്ന് പറയുമ്പോള്‍ അവള്‍ ഉറക്കെ നിലവിളിച്ച് കരയുകയായിരുന്നു..ഞാനും.. കരച്ചിലിനിടയില്‍ അവള്‍ പറഞ്ഞു ' എന്റെ ചേച്ചീ ''ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ വേദനിച്ച് നിലവിളിച്ചു ഞാനന്ന്.''
പരാതിക്കാരിയായ യുവതി ഫോര്‍ട്ട്‌കൊച്ചി സ്വദേശിനിയാണ്. ഭര്‍ത്താവിനൊപ്പം തൃശൂരില്‍ ജീവിക്കുകയാണ് യുവതി. പ്രതികളാകട്ടെ യുവതി താമസിച്ചിരുന്ന വീടിന് സമീപത്തുളളവരും. ആലുവയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിന് അപകടത്തില്‍ പരിക്ക് പറ്റി എന്നറിയിച്ച് യുവതിയെ കാറില്‍ കൂട്ടിക്കൊണ്ട് പോകുകയും തുടര്‍ന്ന് മെഡിക്കല്‍ കോളെജിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കയറ്റി പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയും കൊല്ലുമെന്ന് പറഞ്ഞും ഇവര്‍ യുവതിയെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.

Post a Comment
0 Comments