ഇടുക്കി (www.evisionnews.in): എം.എം മണിയും ഇ.പി ജയരാജനുമാണ് സി.പി.ഐ.എമ്മിന്റെ പ്രതിസന്ധിയെന്നും മണ്ടത്തരത്തിന് ലോക റെക്കോര്‍ഡിട്ടവരാണ് ഇരുവരുമെന്നും സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി.
സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായെത്തിയ എം.എം മണിക്കുള്ള തിരിച്ചടിയായാണ് സി.പി.ഐ ജില്ലാ സെക്രട്ടറി ഇങ്ങനെ പറഞ്ഞത്.
ജില്ലയുടെ കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാതെ മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാര്‍ സര്‍ക്കാറിന് കുഴപ്പമാണ് എന്ന് എം.എം മണി പറഞ്ഞിരുന്നു. നെടുങ്കണ്ടത്ത് കര്‍ഷക സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മണി സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെയും കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിനെയുമാണ് വകുപ്പുകളുടെ പേരെടുത്ത് പറഞ്ഞ് മണി വിമര്‍ശിച്ചത്.
keywords:kerala-idukki-mani-jayarajan-cpi-cpm-statement-war

Post a Comment
0 Comments