കാസര്‍കോട് (www.evisionnews.in): മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്‍ ആദ്യമായി ജില്ലയിലെത്തുന്നു. വെള്ളിയാഴ്ച്ച രാവിലെ 10മണിക്ക് കണ്ണൂരില്‍ നിന്ന് പിണറായി കാലിക്കടവിലെത്തും. എല്‍.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലിക്കടവില്‍ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കും. 11മണിക്ക് ചാലിങ്കാലില്‍ ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. ഉച്ചക്ക് 3ന് അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി കെ. മാധവേട്ടന്റെ വീട് സന്ദര്‍ശിക്കും. 4മണിക്ക് കാഞ്ഞങ്ങാട്ട് നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളന സമാപന പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി സംബന്ധിക്കും.
keywords:kasaragod-chief-minister-visit-kasaragod-district

Post a Comment
0 Comments