ബന്തിയോട് (www.evisionnew.in): കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. മേര്‍ക്കളയിലെ മുനീര്‍ (27), ഹേരൂരിലെ മുഹമ്മദ് അഷ്‌റഫ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം മുനീര്‍ കാറില്‍ പോകുമ്പോള്‍ അഞ്ചംഗസംഘം മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിക്കുമ്പോഴാണ് അഷ്‌റഫിന് മര്‍ദ്ദനമേറ്റത്. കുമ്പള പൊലീസ് കേസെടുത്തു.
keywords:kasaragod-bandiyod-car-attacked-police-case

Post a Comment
0 Comments