വിദ്യാനഗര്‍ (www.evisionnews.in): കടപരിശോധനക്കെത്തിയ ഫുഡ് ഇന്‍സ്‌പെക്ടറുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് രണ്ടുപേര്‍ക്ക് കാസര്‍കോട് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി (ഒന്ന്) 17,000 രൂപ വീതം പിഴ വിധിച്ചു.
നെല്ലിക്കട്ട ബേര്‍ക്ക ഹൗസില്‍ ബി. അബ്ദുല്‍റഹ്മാന്‍ (60), നെല്ലിക്കട്ടയിലെ ബി. അബ്ദുല്ലക്കുഞ്ഞി (60) എന്നിവര്‍ക്കാണ് പിഴ ലഭിച്ചത്. 2010 ആഗസ്ത് 17ന് കടയില്‍ പരിശോധനക്കെത്തിയ ഫുഡ് ഇന്‍സ്‌പെക്ടറുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസിലാണ് വിധി. വിദ്യാനഗര്‍ പൊലീസാണ് കേസെടുത്തത്.
keywords:kasaragod-vidhyanagar-shop-inspection-court-order-against-owners

Post a Comment
0 Comments