കാസർകോട്:(www.evisionnews.in) ജീവകാരുണ്ണ്യ സംഘടനയായ വീ കെയറിന്റെ മയ്യത്ത് പരിപാലന കിറ്റ് വിതരരണോദ്ഘാടനം നായന്മാർമൂലയിൽ നടന്നു.
നായന്മാര്‍മൂല ഖത്തീബ് മുഹമ്മദലി ശിഹാബ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു .ഉപ്പിനങ്ങാടി കുപ്പോട്ടി ബദര്‍ ജുമാ മസ്ജിദിനാണ് കിറ്റ് ആദ്യം നല്‍കിയത്. ഏറെ കരുതലും ശ്രദ്ധയും ആവശ്യമുള്ള മയ്യത്ത് പരിപാലന മേഖലയിലും ആതുര ശ്രുശൂഷയിലും നിസ്വാർത്ഥസേവനം നൽകുക എന്ന ലക്ഷ്യവുമായി നായന്മാർമൂല കേന്ദ്രമായി ഒരു കൂട്ടം യുവാക്കൾ രൂപം നൽകിയ ജീവകാരുണ്യസംഘടനയാണ് 'വി കെയർ'.
വെയിലും മഴയും ഏൽക്കാതെ മയ്യത്ത് കുളിപ്പിക്കാനുള്ള ടെന്റ്, മയ്യത്ത് കിടത്താനുള്ള കട്ടിൽ, ജനറേറ്റർ, ഫോക്കസ് ലൈറ്റ്, രോഗികൾക്കുള്ള വീൽച്ചെയർ, ഓക്‌സിജൻ മെഷിനറി തുടങ്ങിയ ആധുനിക ഉപകരണങ്ങളെല്ലാം വി കെയർ നൽകുന്നു. ഏത് പ്രദേശത്തുള്ളവർക്കും സൗജന്യമായി ഇത് ഉപയോഗിക്കാം. നായന്മാർമൂലയിൽ വി കെയറിന്റെ ആംബുലൻസ് സർവീസും ഉടൻ പ്രവർത്തനമാരംഭിക്കും
Keywords:kasaragod-wecare-news

Post a Comment
0 Comments