സ്വദേശമായ തൃശൂരിലേക്ക് പുറപ്പെട്ട ന്യായാധിപനെ സുളള്യയിലെത്തിച്ച് വട്ടംകൂടി മദ്യപിച്ച് അപരിചമായ പൊതുവഴിയില്‍ ഇറക്കിവിട്ട വക്കീലന്മാര്‍ക്കെതിരെയാണ് അമര്‍ഷം ശക്തമായത്. വക്കീലന്മാരും വ്യാപാരിയും പുറമെ മൂന്ന് സ്ത്രീകളും സംഘത്തിലുണ്ടായതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവരേയും ഇവര്‍ സഞ്ചരിച്ച കാറും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.
അതിനിടെ മജിസ്‌ട്രേട്ടിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതിന്റെ റിപ്പോര്‍ട്ട് വിദ്യാനഗര്‍ പോലിസിനു കിട്ടി. സുളള്യപോലീസിന്റെ മര്‍ദ്ദനമേറ്റ് ഉണ്ണികൃഷ്ണന്റെ ശരീരത്തില്‍ 27 ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പലതും മാരകമാണ്. അടിയേറ്റ് മുഖമാകെ കരുവാളിച്ച നിലയിലായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാനഗര്‍ പോലീസ് ബന്ധപ്പെട്ട കോടതി ജീവനക്കാരില്‍ നിന്നും മൊഴിയെടുക്കും. ആത്മഹത്യക്കു മുമ്പും പിമ്പുമുളള കാര്യങ്ങള്‍ അന്വേഷണപരിധിയില്‍ വരുമെന്ന് വിദ്യാനഗര്‍ സി.ഐ ബാബു പെരിയങ്ങേത്ത് ഇ-വിഷനോട് പറഞ്ഞു.

Post a Comment
0 Comments