കാസർകോട് (www.evisionnews.in): കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വി കെ ഉണ്ണികൃഷ്ണൻ ആത്മഹത്യ ചെയ്ത സംഭവത്തിലെ ദുരൂഹതകൾ നീക്കണമെന്ന് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി അപ്പുക്കുട്ടനും ജില്ലാ സെക്രട്ടറി പി വി ജയരാജനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കാസർകോട്ടെ ഔദ്യോഗിക വസതിയിൽ മജിസ്‌ട്രേറ്റ് തൂങ്ങി മരിച്ച സംഭവം അതീവ ഗൗരവമര്ഹിക്കുന്നതും നടുക്കമുളവാകുന്നതുമാണ്. സുഹൃതകൊളോടൊപ്പം ദക്ഷിണ കർണാടക ജില്ലയിലെ സുള്ള്യയിലേക്ക് പോയ ശേഷമാണ് മജിസ്‌ട്രേറ്റ് കാസർകോട്ടെത്തി ആത്മഹത്യാ ചെയ്തത്.സുള്ള്യയിൽ മജിസ്‌ട്രേറ്റിനെതിരെ പോലീസ് കേസെടുത്തുമുണ്ട് . ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾ സുള്ള്യയിൽ നടന്നെങ്കിൽ മജിസ്‌ട്രേട്ടിനോപ്പം ഉണ്ടായിരുന്നവർ ആരായിരുന്നുവെന്നും തത്സമയം അവർ എവിടെ പോയെന്നും പുറത്ത് വരണം. ഇത് സംബന്ധിച്ച് സംഭ്രമ ജനകമായ കഥകളാണ് നാട്ടിൽ പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് സൂക്ഷ്മവും കണിശവുമായ അന്ന്വേഷണം നടത്തി യാഥാർഥ്യം പുറത്തു കൊണ്ടുവന്ന് മജിസ്‌ട്രേറ്റിന്റെ ആത്മഹത്യയിലെ സംശയങ്ങളും ദുരൂഹതകളും അകറ്റണമെന്നും അപ്പുക്കുട്ടനും ജയരാജനും ആവശ്യപ്പെട്ടു.

Post a Comment
0 Comments