കാസര്‍കോട് (www.evisionnews.in): കുറ്റിക്കോലില്‍ കെ.എസ്.ഇ.ബി 110 കെ.വി, ദേലംപാടിയില്‍ 33 കെ.വി സബ് സ്റ്റേഷനുകള്‍ തുടങ്ങുമെന്ന് കെ. കുഞ്ഞിരാമന്‍ എംഎല്‍എ. ഉദുമ മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ടു ബേഡഡുക്കയില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 23,61,64,981 രൂപയാണ് മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് ആവശ്യം. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളും പദ്ധതിവിഹിതം കണ്ടെത്തി ഡിപിസിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. യോഗത്തില്‍ ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment
0 Comments