കാസര്‍കോട് (www.evisionnews.in): ജില്ലാ സ്‌കൂള്‍ കായികമേള ഇന്നു മുതല്‍ മൂന്നു ദിവസങ്ങളിലായി കോളിയടുക്കത്തെ ചെമ്മനാട് പഞ്ചായത്ത് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കും. ജില്ലയിലെ ഏഴു വിദ്യാഭ്യാസ ജില്ലകളിലെ മത്സരങ്ങളില്‍ വിജയികളായ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഇതിനു പുറമെ അധ്യാപകര്‍ക്കുള്ള മത്സരങ്ങളും നടക്കും.
നാളെ 8.25നു ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ യു. കരുണാകരന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സമ്മേളനത്തില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ കായികമേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ് അധ്യക്ഷത വഹിക്കും. 25ന് 4.30നു നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിക്കും. മേളയില്‍ 1998 കായികതാരങ്ങള്‍ പങ്കെടുക്കും. 95 ഇനങ്ങളിലായാണു മത്സരം.
ഇന്ന് രാവിലെ ഏഴിന് ആണ്‍- പെണ്‍ വിഭാഗങ്ങളിലുള്ള ക്രോസ് കണ്‍ട്രി മത്സരങ്ങളോടെയാണ് മേളയ്ക്കു തുടക്കമാവുന്നത്.
Post a Comment
0 Comments