Type Here to Get Search Results !

Bottom Ad

നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥക്ക് അടിയന്തിര പരിഹാരം വേണം: എസ്.ടി.യു


നായന്മാര്‍മൂല (www.evisionnews.in): പൂഴി, ചെങ്കല്ല്, കരിങ്കല്ല് എന്നിവയുടെ ദൗര്‍ലഭ്യത കാരണം നിര്‍മാണ മേഖലയിലുണ്ടായ സ്തംഭനാവസ്ഥക്കു അടിയന്തിരമായി പരിഹാരം കാണണമെന്ന് നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) നായന്മാര്‍മൂല യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കൃത്രിമ ക്ഷാമമുണ്ടാക്കി നിര്‍മാണ മേഖലയില്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഇത് കുത്തകകളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. ഇതുമൂലം തൊഴിലാളികള്‍ പട്ടിണിയിലായിരിക്കുകയാണ്. പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കാണാത്തപക്ഷം തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭവുമായി മുന്നോട്ടുവരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

പ്രസിഡണ്ട് അബ്ദുസലാം പാണലം അധ്യക്ഷത വഹിച്ചു. പി.ഐ.എ ലത്തീഫ്, ശിഹാബ് റഹ്മാനിയ നഗര്‍, മുഹമ്മദ് കോളിക്കടവ്, നാസര്‍ പാലോത്ത്, സി.എ മൊയിഞ്ഞി, എ മുഹമ്മദ് കുഞ്ഞി, അമീര്‍, ഹനീഫ മാര, പി.എം ഹാരിസ്, പി.എം സുബൈര്‍, കുഞ്ഞാലി കുഞ്ഞിക്കാനം, ഷാഫി ചാല, അഹമ്മദ് എടിച്ചേരി പ്രസംഗിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad