Type Here to Get Search Results !

Bottom Ad

വ്യാപാരികളില്‍ ഭിന്നത: ഏകോപനസമിതി കടയടപ്പു സമരം പിന്‍വലിച്ചു


കാസര്‍കോട് (www.evisionnews.in): നോട്ടു നിയന്ത്രണത്തിലെ അപാകതയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ചാ മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല കടയടപ്പു സമരം പിന്‍വലിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഏകോപന സമിതിയിലെ ഭിന്നതയും വ്യാപാര സമിതിയുടെ എതിര്‍പ്പും കടയടച്ചിട്ടാല്‍ ജനരോഷം ഇരട്ടിക്കുമെന്ന തിരിച്ചറിവുമാണ് കടയടപ്പു സമരത്തില്‍ നിന്ന് പിന്മാറാന്‍ ഏകോപന സമിതിയെ നിര്‍ബന്ധിതരാക്കിയത്. ശബരിമല മണ്ഡല വ്രതക്കാലവും മറ്റൊരു കാരണമാണ്. നേരത്തെ നോട്ടുകള്‍ പിന്‍വലിച്ചത് കച്ചവടത്തെ ബാധിച്ചുവെന്ന് വ്യക്തമാക്കിയാണ് കടയടപ്പു സമരം നടത്താന്‍ തീരുമാനിച്ചിരുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad