ന്യൂഡൽഹി : (www.evisionnews.in)ഒരു ദിവസം ബാങ്കിൽനിന്നു പിൻവലിക്കാവുന്ന തുകയിൽ ഇളവ് അനുവദിച്ചു. നിലവിലുണ്ടായിരുന്ന 10,000 രൂപ പരിധി എടുത്തുകളഞ്ഞതായി ധനമന്ത്രാലയം അറിയിച്ചു. ഇനി ആഴ്ചയിൽ 24,000 രൂപ വരെ പിൻവലിക്കാം. അസാധുവായ നോട്ടുകൾ 4500 രൂപ വരെ മാറ്റിയെടുക്കാം. നേരത്തെ ഇത് നാലായിരമായിരുന്നു. നോട്ടുകൾ മാറ്റാനും പണം പിൻവലിക്കാനും ഭിന്നശേഷിയുള്ളവർക്കും മുതിർന്ന പൗരൻമാർക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്നും ധനമന്ത്രാലയം അറിയിച്ചു.എല്ലാ പ്രധാന ബാങ്കുകളും മൊബൈൽ ബാങ്കിങ് സൗകര്യം ഏർപ്പെടുത്താൻ ശ്രമിക്കണം. പോസ്റ്റ് ഒാഫിസുകളുമായി സഹകരിച്ച് പ്രവർത്തിക്കും. ചെറിയ തുകയുടെ നോട്ടുകൾ നൽകാൻ ബാങ്കുകൾ ശ്രദ്ധിക്കണമെന്നും ധനമന്ത്രാലയം നിർദേശം നൽകി.
നവംബർ 10 മുതൽ 13 വരെ ഏതാണ്ട് മൂന്നു ലക്ഷം കോടി രൂപ മൂല്യമുള്ള 500, 1000 രൂപ നോട്ടുകളാണ് ലഭിച്ചത്.50000 കോടിരൂപ അക്കൗണ്ടുകളിൽ നിന്നു പിൻവലിക്കപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.
keywords-the exemption amount-the Finance department inform

Post a Comment
0 Comments