ന്യൂഡൽഹി :(www.evisionnews) അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് രാജ്യത്തു പ്രതിസന്ധി തുടരുന്നതിനിടെ, പുതിയ 500 രൂപ നോട്ടുകൾ വിതരണം ചെയ്തു തുടങ്ങി. നാസിക്കിലെ കറൻസി നോട്ട് പ്രസിൽ നിന്നാണ് 500 രൂപയുടെ 50 ലക്ഷം നോട്ടുകൾ റിസർവ് ബാങ്ക് ആസ്ഥാനത്തെത്തിച്ചത്. ഇത് ഉച്ചയോടെ വിവിധ ബാങ്കുകളിലേക്ക് എത്തിക്കുകയായിരുന്നു. അധികം വൈകാതെ രാജ്യത്താകമാനം 500 രൂപ നോട്ടുകൾ ലഭ്യമാകുന്നതോടെ നോട്ടുപ്രതിസന്ധി കുറയുമെന്നാണ് കരുതുന്നത്.
തിനിടെ, ബാങ്കുകളിൽ ആവശ്യത്തിനു പണമുണ്ടെന്നും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ അറിയിച്ചു. ബാങ്കുകളിൽ എത്തിയാൽ ചെറിയ തുക പണമായി പിൻവലിക്കാമെന്നും അസാധുവാക്കിയ നോട്ടുകൾ മാറ്റിവാങ്ങാമെന്നും ആർബിഐ അറിയിച്ചു.ഈ മാസം എട്ടിനാണ് പ്രധാനമന്ത്രി 500, 1000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്നു രാജ്യത്തെ അറിയിച്ചത്. കള്ളപ്പണവും കള്ളനോട്ടും തടയാനായിരുന്നു നടപടി. പ്രഖ്യാപനത്തിനു പിന്നാലെ, പഴയ നോട്ടുകൾ കൈവശമുള്ള സാധാരണക്കാരുൾപ്പെടെ ആശങ്കയിലായിരുന്നു. നോട്ടുകൾ മാറ്റി വാങ്ങുന്നതിനും പണം പിൻവലിക്കുന്നതിനും നിയന്ത്രണം തുടരുകയാണ്. ബാങ്കുകളിലും എടിഎമ്മുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
keywords-the new 500-reserve bank-suspicion
Post a Comment
0 Comments