വില്ലിങ്ടൻ ;(www.evisionnews.in) ന്യൂസീലൻഡിലെ വടക്കുകിഴക്കൻ നഗരമായ ക്രൈസ്റ്റ്ചർച്ചിൽ വൻ ഭൂചലനം. റിക്ടർസ്കെയിൽ 7.8 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് ന്യൂസീലൻഡിന്റെ തെക്കൻ തീരങ്ങളിൽ സുനാമി തിരമാലകൾ വീശിയടിച്ചു. 2.1 മീറ്റർ ഉയരത്തിലാണ് തിരമാലകൾ വീശിയടിച്ചത്. തെക്കൻ ദ്വീപുകളിൽ പലയിടത്തും ശക്തമായ ഭൂചലനങ്ങൾ ഉണ്ടായി. ന്യൂസീലൻഡിന്റെ തീരമേഖലയിൽ അതീവജാഗ്രതാ നിർദേശം നൽകി.ന്യൂസീലൻഡിന്റെ വടക്കൻ ദ്വീപിലെ വലിയ നഗരമാണ് ക്രൈസ്റ്റ്ചർച്ച്. ഭൂചലനെത്തെ തുടർന്നു പരിഭ്രാന്തരായ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ചെറിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ ആളപായമില്ല. ജനങ്ങൾക്ക് സർക്കാർ അതീവജാഗ്രതാ നിർദേശം നൽകി. 2011ൽ ഇവിടെയുണ്ടായ, 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 185 പേർ മരിച്ചിരുന്നു.
keywords-newziland-earthquick-tsunami wave

Post a Comment
0 Comments