Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂര്‍നടക്കാവ് സിന്തറ്റിക് സ്റ്റേഡിയം 25ന് തുറക്കും

തൃക്കരിപ്പൂര്‍ (www.evisionnews.in): രണ്ടര കോടി രൂപ ചെലവില്‍ നടക്കാവ് വലിയകൊവ്വല്‍ മൈതാനത്ത് നിര്‍മിച്ച ആധുനിക സിന്തറ്റിക് സ്റ്റേഡിയം ഉദ്ഘാടനം 25ന് നടക്കും. തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വിവിധ സംഘടന പ്രതിനിധികളുടെയും ഫുട്‌ബോള്‍ സംഘാടകരുടെയും യോഗം ഉദ്ഘാടന നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. ദേശീയ ഗെയിംസിന്റെ ഭാഗമായി സംസ്ഥാനത്ത് അനുവദിച്ച രണ്ട് വിവിധോദ്ദേശ ആധുനിക സ്റ്റേഡിയങ്ങളില്‍ ഒന്നാണ് തൃക്കരിപ്പൂരില്‍ നിര്‍മിച്ചത്.

സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഫൗസിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.സുകുമാരന്‍, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ.ബാവ, എ.ജി.സറീന, കെ.റീത്ത, വി.പി.പി.അബ്ദുല്‍ റഹിമാന്‍, സി.ദാവൂദ്, ടി.ബാലകൃഷ്ണന്‍, സി.ഷൗക്കത്തലി, കെ.വി.ഗോപാലന്‍, വി.വി.ഗണേശന്‍, ടി.വി.ബാലകൃഷ്ണന്‍, പി.കുഞ്ഞിക്കണ്ണന്‍, എം.രാമചന്ദ്രന്‍, വി.പി.പി.ശുഹൈബ്, കെ.വി.മുകുന്ദന്‍, എം.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പി. കരുണാകരന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ (രക്ഷാധികാരികള്‍) എം.രാജഗോപാലന്‍ എം.എല്‍.എ (ചെയ.) വി.പി.ഫൗസിയ (ജന.കണ്‍) ടി.വി.ബാലകൃഷ്ണന്‍ (ട്രഷ).




Post a Comment

0 Comments

Top Post Ad

Below Post Ad