'ദോ ഹസാര്‍ റൂപ്പായ്' എന്ന് ദേവനാഗരിക ലിപിയില്‍ എഴുതിയിരിക്കുന്ന ലിപിയില്‍ 'ദോ' എന്നത് 'ദോണ്‍' എന്ന് കാണുന്നതാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നോട്ടില്‍ ദേവനാഗരിക ലിപിയില്‍ സംഖ്യ രേഖപ്പെടുത്തിയതും വിവാദമായിട്ടുണ്ട്. ഇത്തരത്തില്‍ ഒരു നീക്കം ഇതാദ്യമാണ്. തികച്ചും ഭരണഘടനാലംഘനമായ പ്രവര്‍ത്തി എന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ അടവ് നയമാണെന്നും വാദവുമായി ഒരു വിഭാഗം ഗവേഷകര്‍ എതിരെ രംഗത്തുവന്നിട്ടുണ്ട്.
ബഹുഭാഷാ രാജ്യമായ ഇന്ത്യയില്‍ ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ഭാഷ ആണെങ്കിലും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇംഗ്ലീഷും ലിപിയും ഉപയോഗിക്കണമെന്നതിന്റെ ലംഘനമാണ് പുതിയ നോട്ടില്‍ നടത്തിയിട്ടുള്ളതെന്ന് ജെഎന്‍യു സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടന അനുസരിച്ച് ഇന്ത്യന്‍ സംഖ്യാക്രമത്തിന്റെ അന്താരാഷ്ട്ര അംഗീകൃത രൂപമാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്. ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദി പ്രസിദ്ധീകരണങ്ങളില്‍ മാത്രമേ ദേവനാഗരിക ലിപിയിലുള്ള സംഖ്യാരൂപം ഉപയോഗിക്കാനാകൂ. കറന്‍സി നോട്ടുകളുടെ രൂപകല്‍പ്പന ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും ചേര്‍ന്നാണ് എന്നതിനാല്‍ ദേവനാഗരിക ലിപിയില്‍ സംഖ്യ എഴുതിയത് ബിജെപി സര്‍ക്കാരിന്റെ ഭാഷാ സമീപനമാണെന്ന് ജെഎന്‍യു വിലെ വിദഗ്ദ്ധര്‍ വിമര്‍ശനം ഉയര്‍ത്തുന്നു.

Post a Comment
0 Comments