മുസ്ലിംകളുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമായി ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമുദായത്തെ കളങ്കപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ ഗൗരവത്തോടെ കണക്കിലെടുത്ത് വിവാഹ ആഭാസങ്ങളും ലഹരി ഉപയോഗങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ: കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയതു. മംഗളൂരു- കീഴൂര്‍ സംയുക്ത ഖാസി ത്വാഖ അഹമദ് മൗലവി മുഖ്യപ്രഭാഷണം നടത്തി.
പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ല, വൈസ് പ്രസിഡണ്ട് കെ.എം അബ്ദുല്‍ ഹമീദ് ഹാജി, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് കെ.എം അബ്ദുല്‍ മജീദ് ബാഖവി, തെരുവത്ത് ജുമാഅത്ത് പള്ളി ഖത്തീബ് മീരാന്‍ ബാഖവി, പടിഞ്ഞാര്‍ ജുമാഅത്ത് പള്ളി ഖത്തീബ് നൗഫല്‍ ഹുദവി കൊടുവള്ളി, തളങ്കര കണ്ടത്തില്‍ ജുമാഅത്ത് പള്ളി ഖത്തീബ് അഡ്വ: ഹനീഫ് ഹുദവി, കെ.എ ഇബ്രാഹിം ഹാജി, കെ.എം അബ്ദുല്‍ റഹ്മാന്‍, കെ.എച്ച് അഷ്‌റഫ്, എന്‍.കെ അമാനുള്ള, വെല്‍ക്കം മുഹമ്മദ്. ഹാജി, ടി.എ ശാഫി പ്രസംഗിച്ചു.

Post a Comment
0 Comments