മംഗളൂരു (www.evisionnews.in): ഫോണും പണവും എത്തിച്ചുകൊടുക്കാനാവശ്യപ്പെട്ട് ജില്ലാ ജയിലില്‍ തടവുകാരനെ ആക്രമിച്ചു. സംഭവത്തില്‍ വിചാരണത്തടവുകാരനായ അബ്ദുല്‍ നവാസിന്റെ പരാതിയില്‍ ബര്‍ക്കെ പോലീസ് കേസെടുത്തു. മൂന്നു ദിവസത്തിനിടെ രണ്ട് തവണ സഹതടവുകാര്‍ വധിക്കാന്‍ ശ്രമിച്ചതായാണ് പരാതി. ബജ്‌പെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കന്നുകാലികളെ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായാണ് അബ്ദുല്‍ നവാസ് ജില്ലാ ജയിലിലെത്തിയത്.
സഹതടവുകാരായ മുക്താര്‍, ആരിഷ് എന്നിവരാണ് ആദ്യം ആക്രമിച്ചത്. സ്റ്റീല്‍ പാത്രങ്ങളും മറ്റും ഉപയോഗിച്ചായിരുന്നു അക്രമം. ഇതേതുടര്‍ന്ന് അബ്ദുല്‍ നവാസിനെ മറ്റൊരു സെല്ലിലേക്കു മാറ്റിയെങ്കിലും ഈ സെല്ലിലെ ഫൈസല്‍, നവാസ്, സുഹൈല്‍ എന്നിവര്‍ പണം ആവശ്യപ്പെട്ടു മര്‍ദിച്ച് നിലത്തു തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
Keywords: Karnataka-news-manglore-jail-murder-attempt

Post a Comment
0 Comments