Type Here to Get Search Results !

Bottom Ad

സിങ്കത്തിന്റെ മുന്നറിയിപ്പ് വീണ്ടും: ആവര്‍ത്തിച്ച് നോക്കിയാല്‍ മാത്രമല്ല, ഹലോ എന്ന് മെസേജ് അയച്ചാലും കുടുങ്ങും


ആലപ്പുഴ (www.evisionnews.in): സ്ത്രീകളുടെ ഫോണിലേക്ക് 'ഹലോ' എന്ന് ആവര്‍ത്തിച്ച് എസ്.എം.എസ് അയച്ചു ശല്യപ്പെടുത്തിയാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. സ്ത്രീത്വത്തെ വാക്കിലോ നോട്ടത്തിലോ പ്രവൃത്തിയിലോ അപമാനിച്ചാല്‍ പരാതി നല്‍കാം. എന്നാല്‍ സംസ്ഥാനത്ത് ഈ നിയമപ്രകാരം എട്ടുപേര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം പരാതിപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി

ഇതേക്കുറിച്ചു മാസങ്ങള്‍ക്കു മുമ്പ് ഞാന്‍ പറഞ്ഞപ്പോള്‍ എന്തൊക്കെയായിരുന്നു ബഹളം. നിങ്ങള്‍ ആദ്യം നിങ്ങളെ രക്ഷിക്കണം. അതിനു കരാട്ടെ പോലെ കായികമുറകള്‍ പരിശീലിക്കണം. പരാതിപ്പെടാന്‍ തയാറാകുമ്പോള്‍ ഇത്തരം ശല്യങ്ങള്‍ കുറയുമെന്നും ഋഷിരാജ് സിങ് പറഞ്ഞു. സ്ത്രീകള്‍ക്ക് നേര്‍ക്കുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമങ്ങളെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുമായി മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ പതിനാല് സെക്കന്റ് നോക്കിയാല്‍ കേസെടുക്കുമെന്ന മുന്നറിയിപ്പ് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 







Tags

Post a Comment

0 Comments

Top Post Ad

Below Post Ad