കാസര്‍കോട് (www.evisionnews.in): ലോകത്തിലെ വിപ്ലവ ചിന്തയുള്ള സമസ്ത ജനകോടികള്‍ക്കും വിശേഷിച്ച് വിപ്ലവ യുവതക്കും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ ഇന്നുവരെ പ്രചോദനം നല്‍കിയ ഏറ്റവും മഹാനായ നേതാവായിരുന്നു അന്തരിച്ച ക്യൂബന്‍ മുന്‍ പ്രസിണണ്ട് ഫിദല്‍ കാസ്‌ട്രോ എന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മഹാനായ നേതാവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇവിഷന്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു കാസര്‍കോട്ട് വിവിധ പരിപാടികള്‍ക്കെത്തിയ മന്ത്രി.
ജീവിതം വിപ്ലവത്തിന് സമര്‍പ്പിച്ച അതുല്യ വ്യക്തിത്വമായിരുന്നു കാസ്‌ട്രോയുടേത്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ എന്നും പൊരുത്തമുണ്ടായിരുന്നു. ജീവിതത്തെയും മരണത്തേയും നിര്‍ഭയനായി നേരിട്ടു. കേരളത്തെക്കാളും ജനസംഖ്യ കുറഞ്ഞ ക്യൂബയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിനും അതിന് എതിരിട്ടും കുത്തനെ പിടിച്ചുനിര്‍ത്തി. ഒടുവില്‍ അമേരിക്കക്കും ആദരവോടെ ക്യൂബയെ അംഗീകരിക്കേണ്ടി വന്നു. കാസ്‌ട്രോയെ മാനവരാശി ഉള്ളിടത്തോളം കാലം മറക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments