Type Here to Get Search Results !

Bottom Ad

ബൈക്കില്‍ കടത്തിയ കര്‍ണാടക വിദേശമദ്യം പിടികൂടി: രണ്ടു പേര്‍ അറസ്റ്റില്‍



മുള്ളേരിയ (www.evisionnews.in): ബൈക്കില്‍ കടത്തിയ കര്‍ണാടക വിദേശമദ്യവുമായി രണ്ടു പേര്‍ എക്‌സൈസിന്റെ പിടിയില്‍. ശനിയാഴ്ച രാവിലെ കൊട്യാടിയില്‍ വെച്ചാണ് മദ്യകടത്തുകാര്‍ പിടിയിലായത്. കുണ്ടംകുഴിയിലെ ബി. യോഗേഷ് (35), ബേഡകത്തെ ഡി. ജനേന്ദ്രകുമാര്‍ (27) എന്നിവരാണ് പിടിയിലായത്. അഞ്ചേ കാല്‍ ലിറ്റര്‍ മദ്യം ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ബദിയടുക്ക എക്‌സൈസ് റെയ്ഞ്ചിലെ അസി. ഇന്‍സ്‌പെക്ടര്‍ റെന്നി ഫെര്‍ണാണ്ടസ്, പ്രിവന്റീവ് ഓഫീസര്‍ കെ.പി ഗംഗാധരന്‍, സിവില്‍ ഓഫീസര്‍ എ ഷമീല്‍ എന്നിവര്‍ മദ്യവേട്ടക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad