Type Here to Get Search Results !

Bottom Ad

കുറ്റിക്കോലിലെ ബി.ജെ.പി കോണ്‍ഗ്രസ് സഖ്യത്തിന്റെ കാര്‍മികന്‍ പൂഴനാടെന്ന് സിപിഎം


കുറ്റിക്കോല്‍ (www.evisionnews.in): കുറ്റിക്കോലിലെ പഞ്ചായത്ത് പ്രസിഡണ്ട് സിപിഎമ്മിലെ ടി ലക്ഷ്മിക്കെതിരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ നല്‍കിയ അവിശ്വാസ പ്രമേയത്തിനും ഭരണം അട്ടിമറിക്കാനുള്ള നീക്കത്തിനും പിന്നില്‍ കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡന്റ് പൂഴനാട് ഗോപാലകൃഷ്ണനാണെന്ന് സിപിഎം ഏരിയ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ സി. ബാലന്‍. വിമത കോണ്‍ഗ്രസുകാരുടെ ഈ നീക്കത്തിന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒത്താശയുണ്ടെന്നും സംശയിക്കേണ്ടതുണ്ട്.  

പഞ്ചായത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ അംഗങ്ങളില്ലെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാല്‍ ജയിച്ച കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയെന്നുമുള്ള പൂഴനാടിന്റെ വാദം ശുദ്ധനുണയാണ്. അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ച രണ്ട് വിമത കോണ്‍ഗ്രസ് അംഗങ്ങളോട് നോട്ടീസില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടതും പൂഴനാട് തന്നെയാണെന്നതും പരസ്യമായ രഹസ്യമാണ്.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുമായി നിരന്തരം ബന്ധപ്പെട്ട് തന്നെയാണ് വിമതക്കുപ്പായമിട്ടവര്‍ പ്രവര്‍ത്തിക്കുന്നത്. ഈ രഹസ്യങ്ങള്‍ പരസ്യമായതിലുള്ള ബേജാറാണ് പൂഴനാടിന്റെ കള്ളപ്രചരണമെന്നും ബാലന്‍ പറഞ്ഞു. അവിശ്വാസ പ്രമേയം സംബന്ധിച്ച പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ ചൊവ്വാഴ്ച പത്രസമ്മേളനം നടത്തുന്നുണ്ടെന്നും ബാലന്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad