Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ സമ്മേളനം ഇന്ന്

സമ്മേളനത്തിന്റെ ഭാഗമായുള്ള കഥാപ്രസംഗ പരിപാടിയുടെ രണ്ടാം ദിവസം പി.ബി അബ്ദുറസാഖ് എം.എല്‍ എ ഉദ്ഘാടനം ചെയ്തു 


കാസര്‍കോട് (www.evisionnews.in): ഫെബ്രുവരിയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള കാസര്‍കോട് മേഖലാ സമ്മേളനം ഇന്ന് വൈകിട്ട് അണങ്കൂരില്‍ നടക്കും. സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡണ്ട് ഹാരിസ് ബെദിര അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറയും. എം.ടി അബൂബക്കര്‍ ദാരിമി, ഷൗക്കത്തലി വെളളമുണ്ട, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തും. 

സമ്മേളനത്തോടനുബന്ധിച്ച് നടന്ന കഥാപ്രസംഗ പരിപാടിയുടെ രണ്ടാം ദിവസം മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ് മുനിസിപ്പല്‍ പ്രസിഡണ്ട് സത്താര്‍ ഹാജി അണങ്കൂര്‍ അധ്യക്ഷത വഹിച്ചു. മേഖല ട്രഷറര്‍ ശിഹാബ് അണങ്കൂര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് പൂക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. 

ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എം.എ ഖലീല്‍, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, ബദ്‌റുദ്ധീന്‍ ചെങ്കള, സി.എ അബ്ദുല്ല കുഞ്ഞി ചാല, മുനീര്‍ അണങ്കൂര്‍, മുഹമ്മദ് ബേഡകം, ഹാഷിം ഹുദവി അണങ്കൂര്‍, സലാം പള്ളങ്കോട്, ബഷീര്‍ മൗലവി കുഞ്ചാര്‍, മുഹമ്മദ് പി.എസ് അണങ്കൂര്‍, കടവത്ത് അബ്ദുല്‍ ഖാദര്‍, പൂരണം അബ്ദുല്‍ ഖാദര്‍ ഹാജി, സുഹൈല്‍ ഫൈസി കമ്പാര്‍, സി.പി മൊയ്തു മൗലവി, അബ്ദുല്ല മൗലവി പാണലം, അബ്ദുല്ല ടി.എന്‍ മൂല, സാലിം ബെദിര, പി.എ ജലീല്‍, നൗഫല്‍ എസ്.പി നഗര്‍ സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad