കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ റാണിപുരത്ത് നടക്കും. മൂന്നിന് രണ്ടു മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കിഴരിയൂര്‍ അധ്യക്ഷത വഹിച്ചു. എം.പി നവാസ് സ്വാഗതം പറഞ്ഞു. ഹാഷിം ബംബ്രാണി, ഫൈസല്‍ ചെറുകുന്നോന്‍, ഷരീഫ് വടക്കയില്‍, കെ.കെ അസീസ്, നിഷാദ്. കെ സലീം സംസാരിച്ചു.

Post a Comment
0 Comments